ബംഗാളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി; 13 ഇടത്ത് സിപിഐഎം, 3 ഇടത്ത് സഖ്യകക്ഷികൾ

ശ്ചിമബംഗാളില്‍ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടത് മുന്നണി. പതിനാറ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇടത് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തുവിട്ട പട്ടികയിൽ 13 സീറ്റുകളില്‍ സിപിഐഎമ്മും മൂന്ന് സീറ്റുകളില്‍ സഖ്യകക്ഷികളും മത്സരിക്കും. പ്രധാനമണ്ഡലങ്ങളായ കൊൽക്കത്ത സൌത്ത്, ഹൂഗ്ലി, ബിഷ്ണുപൂർ എന്നിവ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ഉൾപ്പെടും.

കൃഷ്ണനഗറിൽ നിന്ന് എസ് എം ചാൻഡി, ജാദവ്പൂരിൽ നിന്ന് ശ്രിജൻ ഭട്ടാചാര്യ, കൊൽക്കത്ത സൗത്തിൽ നിന്ന് സൈറ ഷാ സലീം, ഹൗറയിൽ നിന്ന് സബ്യസാച്ചി ചാറ്റർജി, ഹൂഗ്ലിയിൽ മൊനോദീപ് ഘോഷ്, ബിഷ്ണുപൂരിൽ സിതാൽ കൈബർത്ത എന്നിങ്ങനെയാണ് ആദ്യ ഘട്ട സ്ഥാനാർത്ഥികൾ.

കോൺഗ്രസുമായി സീറ്റ് പങ്കിടുന്നതിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ തയ്യാറാണെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. പശ്ചിമ ബംഗാളിൽ ബിജെപിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെയാണ് മത്സരിക്കുന്നത്. ഡൽഹിയിൽ മുന്നണിക്കൊപ്പം മത്സരിക്കുമെന്നും ബിമൻ ബോസ് കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.

Top