ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ബംഗാള്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കും; അധീര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം മാറ്റം കൊണ്ടുവരുമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ജയം അനായാസമാകില്ല. രാജ്യമെമ്പാടും ബംഗാള്‍ അറിയപ്പെടുന്നത് മതേതരത്വം കൊണ്ടാണ്. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃണമൂലും ബി.ജെ.പി.യും സാമുദായിക ധ്രുവീകരണത്തിന്റെ രാഷ്ട്രീയം പിന്തുടരുകയും മതേതര ആശയങ്ങള്‍ മറക്കുകയും ചെയ്തു. അതിനാല്‍ ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ബംഗാള്‍ രാഷ്ട്രീയത്തില്‍ മാറ്റംകൊണ്ടുവരും’ -ചൗധരി പറഞ്ഞു.

2014 മുതല്‍ 2018 വരെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ചൗധരി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2016-ല്‍ പാര്‍ട്ടി ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിക്കുകയും 294 അംഗങ്ങളുള്ള നിയമസഭയില്‍ സഖ്യം 76 സീറ്റുകള്‍ നേടുകയും ചെയ്തു.

Top