ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരമേല്‍ക്കും; അധിര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുമന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ബംഗാളിലെ രാഷ്ട്രിയ സാഹചര്യത്തെക്കുറിച്ച് മുന്‍ വിധി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയൊഴുക്കുകള്‍ ബംഗാളില്‍ ശക്തമാണ്. ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും. ബംഗാളിലെ കോണ്‍ഗ്രസ് – സിപിഐഎം സഖ്യം മോദിയെയും മമതയെയും ഒരു പോലെ നേരിടാനാണ്. ബംഗാളിലെ ജനവിധി ദേശിയ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാക്കും എന്നും അധിര്‍ രഞ്ജന്‍ ചൗധരി അവകാശപ്പെട്ടു.

Top