മഹീന്ദ്രയെയും ടൊയോട്ടയെയും ബഹുദൂരം പിന്നിലാക്കി; മാരുതി സുസുക്കി വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി

വംബര്‍ മാസത്തിലും രാജ്യത്തുടനീളം കാര്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. 2023 നവംബറിലെ കാറുകളുടെ മൊത്തം വില്‍പ്പന 3,34,868 യൂണിറ്റിലെത്തി. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.98 ശതമാനം കൂടുതലാണ്. 2023 നവംബറില്‍ 1,34,158 യൂണിറ്റ് കാറുകള്‍ വിറ്റുകൊണ്ട് ഓട്ടോ മേഖലയിലെ ഭീമന്‍ മാരുതി സുസുക്കി വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും ടൊയോട്ടയുടെയും പ്രകടനവും നവംബര്‍ മാസത്തില്‍ വമ്പന്‍ വളര്‍ച്ച കൈവരിച്ചു.

2023 ഒക്ടോബറില്‍ മാരുതി സുസുക്കി 1,68,047 യൂണിറ്റ് കാറുകള്‍ വിറ്റു. അതേ സമയം, നവംബര്‍ മാസത്തില്‍ കമ്പനി വിറ്റത് 1,34,158 യൂണിറ്റ് കാറുകള്‍ മാത്രമാണ്. ഈ ഇടിവുണ്ടായിട്ടും മാരുതി സുസുക്കി അതിന്റെ വിപണി വിഹിതം 43 ശതമാനം നിലനിര്‍ത്തി. ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന കമ്പനികള്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. പ്രതിമാസ അടിസ്ഥാനത്തില്‍ 10.30 ശതമാനം ഇടിവോടെ 49,451 യൂണിറ്റ് കാറുകള്‍ ഹ്യുണ്ടായ് വിറ്റു. ടാറ്റ മോട്ടോഴ്സ് 4.69 ശതമാനം ഇടിവോടെ 46,070 യൂണിറ്റുകള്‍ വിറ്റു.

നവംബര്‍ മാസത്തില്‍ 2,452 യൂണിറ്റ് കാറുകള്‍ മാത്രമാണ് റെനോ വിറ്റതെങ്കില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 6,325 യൂണിറ്റ് കാറുകളാണ് റെനോ വിറ്റത്. മുന്‍നിര നിര്‍മ്മാതാക്കളെന്ന നിലയില്‍ മാരുതി സുസുക്കി സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 20.17% ഇടിവ് രേഖപ്പെടുത്തി.കിയ, റെനോ, സിട്രോണ്‍, ജീപ്പ് തുടങ്ങിയ കമ്പനികള്‍ക്ക് അവരുടെ വില്‍പ്പന കണക്കുകളില്‍ ഇടിവ് നേരിടേണ്ടി വന്നു. 61.23 ശതമാനം ഇടിവാണ് റെനോ നേരിട്ടത്.2023 നവംബര്‍ മാസത്തില്‍ മഹീന്ദ്രയുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായി. മഹീന്ദ്ര 39,981 യൂണിറ്റ് കാറുകള്‍ വിറ്റു. 2022 നവംബറിനെ അപേക്ഷിച്ച് 32.24 ശതമാനം വര്‍ധന. അതേ സമയം, ടൊയോട്ട നവംബര്‍ മാസത്തില്‍ 16,924 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. 43.85 ശതമാനം വളര്‍ച്ച. ഇതിനുപുറമെ ഹ്യൂണ്ടായി, ടാറ്റ മോട്ടോഴ്സ് എന്നിവയും തങ്ങളുടെ വില്‍പ്പനയില്‍ യഥാക്രമം 3.20 ശതമാനം, 0.07 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2023 നവംബറില്‍ ഹ്യുണ്ടായി 49,451 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ടാറ്റ മോട്ടോഴ്സ് 46,070 യൂണിറ്റുകള്‍ വിറ്റു.

 

Top