കോടിയേരി അവധി നീട്ടുന്നു : പകരം ചുമതല വേറൊരാൾക്ക് നൽകിയേക്കും

തിരുവനന്തപുരം : ചികിത്സയ്ക്കായി പാര്‍ട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് കൂടി അവധിക്ക് അപേക്ഷിച്ചു.

എം വി ഗോവിന്ദന് പകരം ചുമതല നൽകാനാണ് സാധ്യതയെന്നാണ് സൂചന. എം വി ഗോവിന്ദന് പുറമേ, ഇ പി ജയരാജൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരും സംസ്ഥാനസെക്രട്ടറി പദവിയിലേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളല്ല, പിബി അംഗം തന്നെ വേണമെന്നാണെങ്കിൽ എം എ ബേബി താൽക്കാലി സെക്രട്ടറിയാകും.

സെക്രട്ടറി മന്ത്രിസഭയില്‍ നിന്നായാല്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്. ഇ.പി.ജയരാജനെ അടക്കമുള്ളവരുടെ പേരുകളാണ് മന്ത്രിസഭയിൽ നിന്നുയരുന്നത്. തീരുമാനം വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് വരും.

കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ് അദ്ദേഹം. ഈ അവധി കൂടുതൽ കാലം നീട്ടാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

Top