ശൂന്യവേതന അവധി അഞ്ച് വര്‍ഷമായി കുറച്ചു

തിരുവനന്തപുരം: ശൂന്യവേതന അവധി അഞ്ച് വര്‍ഷമായി കുറച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനമായി. നിലവില്‍ 20 കൊല്ലമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി.

എന്നാല്‍ അവധി റദ്ദാക്കി വരാതിരിക്കുന്നവരെ രാജിവെച്ചതായി കണക്കാക്കും. ഇപ്പോള്‍ ദീര്‍ഘാവധിയില്‍ പോയിരിക്കുന്നവര്‍ക്ക് തിരിച്ചുവരാന്‍ സാവകാശം നല്‍കും. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളില്‍ കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപ്പാക്കും. പുതിയ വാഹനം വാങ്ങുന്നത് വിലക്കി. കമ്പ്യൂട്ടര്‍ വത്കരണത്തോടെ അധികമായ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിക്കാനും തീരുമാനമായി.

Top