സോഷ്യല്‍ മീഡിയയോട് വിട : കാരണം വ്യക്തമാക്കി നടന്‍ ചിമ്പു

രാജ്യത്ത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടക്കുമ്പോള്‍, സോഷ്യല്‍ മീഡിയ വഴി താരങ്ങളും തങ്ങളുടെ ആശംസകള്‍ ആരാധകരെ അറിയിച്ചു. എന്നാല്‍ മറ്റുള്ളവരുടെ ആശംസകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ആശംസയ്‌ക്കൊപ്പം ഒരു വിട വാങ്ങള്‍ കൂടി അറിയിക്കുകയായിരുന്നു തമിഴ് നടന്‍ ചിമ്പു.

താരം തന്റെ സ്വാതന്ത്ര്യ ദിന ആശംസ ട്വിറ്ററിലൂടെ അറിയിച്ച ശേഷം താന്‍ ഇനി ട്വിറ്ററിലൊ സോഷ്യല്‍ മീഡിയയിലോ ഉണ്ടാകില്ലെന്നും, പോസിറ്റീവ് ചിന്തകളല്ല നെഗറ്റീവ് ചിന്തകളാണ് സോഷ്യല്‍ മീഡിയ തനിക്ക് നല്‍കുന്നതെന്നും ചിമ്പു ട്വിറ്ററിലെ അവസാന സന്ദേശത്തില്‍ പറഞ്ഞു. രണ്ട് മില്യനിലധികം ഫോളോവേഴ്‌സായിരുന്നു ട്വിറ്ററില്‍ താരത്തിനുണ്ടായിരുന്നത്.

‘വിട പറയുന്നതിന് മുമ്പ് ‘സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന് എനിക്കറിയാമെങ്കിലും ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താല്പര്യം.അതില്‍ തന്നെ വിടപറയുന്നതിന് മുമ്പായി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും സ്‌നേഹിക്കുക. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍’ ഇതായിരുന്നു ചിമ്പുവിന്റെ ട്വിറ്ററിലെ ലാസ്റ്റ് പോസ്റ്റ്.

കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഓവിയയെ വിവാഹം കഴിക്കാന്‍ ചിമ്പു തയാറാണെന്ന് തരത്തിലെത്തിയ ട്വീറ്റിനെതിരെ താരം പ്രതികരിച്ചിരുന്നു.

ബിഗ് ബോസ് മത്സരാര്‍ത്ഥിയായ നടിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും, ആ വാര്‍ത്ത തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം പറഞ്ഞിരുന്നു. ആ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും താരം വ്യക്തമാക്കിയിരുന്നു.

Top