നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കോഴിക്കോട് ജില്ലാ കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സിനു വേദിയാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അവധി പ്രഖ്യാപിച്ചു. നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട എച്ച് എസ് എസിനും, 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്, നന്മണ്ട എച്ച് എസ് എസിനും, 26 ന് കുന്ദമംഗലം എച്ച് എസ് എസ്, കെ എം ഒ ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ഇന്ന് കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റര്‍ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.

പൊലീസിന്റെ ബാരിക്കേട് മറിച്ചിടാന്‍ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയര്‍ത്തി. വനിതാ പ്രവര്‍ത്തകരടക്കം 50 തോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വനിതാ പ്രവര്‍ത്തകരെ പൊലീസ് ബസിലേക്ക് മാറ്റി.

Top