ലീവ് നല്‍കിയില്ല ; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തി

Shot dead

ഷില്ലോംഗ്: ലീവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മേലാധികാരിയെ വെടിവച്ച് കൊലപ്പെടുത്തി. മേഘാലയയിലെ ഖാസി ജില്ലയിലാണ് സംഭവം. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ ദേശ്വാള്‍ ആണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അസിസ്റ്റന്റ് കമാന്‍ഡന്റ് ആയ മുകേഷ് സി ത്യാഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ദേശ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തിയിതിന് ശേഷം 13 റൗണ്ടാണ് ഇയാള്‍ ചുറ്റും വെടിയുതിര്‍ത്തു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇവരെ നോര്‍ത്ത് ഈസ്റ്റ് ഇന്ദിരാ ഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top