ലീഗ് കപ്പ് ഫൈനലിലുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി കെപ

ലീഗ് കപ്പ് ഫൈനലില്‍ ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ചെല്‍സി ഗോള്‍ കീപ്പര്‍ കെപ. ഒരിക്കലും പരിശീലകന്‍ സാരിക്കെതിരെ തിരിയുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും മത്സര ശേഷം ചെല്‍സി പരിശീലകന്‍ സാരിയുമായി താന്‍ സംസാരിച്ചെന്നും അത് ഒരു തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായ പ്രശ്‌നമെന്നും കെപ പറഞ്ഞു.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈം തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. പരിക്കേറ്റ് വീണു കിടന്ന കെപക്ക് പകരം ചെല്‍സിയുടെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പര്‍ കാബയെറോയെ ഇറക്കാന്‍ പരിശീലകന്‍ സാരി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കെപ അതിനെ എതിര്‍ക്കുകയും ഗ്രൗണ്ടില്‍ നിന്ന് കയറുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് കെപ ചെല്‍സി ഗോള്‍ പോസ്റ്റില്‍ തുടരുകയും പെനാല്‍റ്റി ഷൂട്ട് ഔട്ട് നേരിടുകയും ചെയ്തു. പെനാല്‍റ്റിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കിരീടം സ്വന്തമാക്കി.

മത്സരം ശേഷം ചെല്‍സി പരിശീലകന്‍ സാരിയുമായി താന്‍ സംസാരിച്ചെന്നും അത് ഒരു തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായ പ്രശ്‌നമെന്നും കെപ പറഞ്ഞു. താന്‍ പകരക്കാരനാവാന്‍ വിസ്സമ്മതിച്ചത് ആയിരുന്നില്ലെന്നും പരിശീലകന്‍ വിചാരിച്ച പോലെ തനിക്ക് പരിക്ക് ഇല്ലായിരുന്നെന്നും കെപ പറഞ്ഞു. തനിക്ക് പരിക്ക് ഇല്ലെന്നും കളത്തില്‍ തുടരാന്‍ കഴിയുമെന്നാണ് താന്‍ അറിയിച്ചതെന്നും കെപ പറഞ്ഞു. ടീം ഡോക്ടര്‍ പകരക്കരുടെ ബെഞ്ചില്‍ എത്തി കാര്യം സാരിയോട് വിശദീകരിച്ചെന്നും കെപ പറഞ്ഞു.

Top