പാട്ടക്കുടിശ്ശിക പിരിക്കാന്‍ കടുത്ത നടപടികളുമായി റവന്യൂ മന്ത്രി

chandrasekharan

തിരുവനന്തപുരം: പാട്ടക്കുടിശ്ശിക അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി റവന്യൂ വകുപ്പ്. കുടിശ്ശിക അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി. പാട്ടക്കുടിശ്ശിക തിരിച്ചു പിടിക്കുന്നതിന് പ്രത്യേക യജ്ഞം തുടങ്ങാനും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും നടപടികള്‍. ഇതിനായി ജില്ലാ-താലൂക്ക് തലത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.

Top