ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പെയസ് പിന്മാറി

ഷ്യന്‍ ഗെയിംസില്‍ നിന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പെയസ് പിന്മാറി. ഡബിള്‍സില്‍ തനിക്ക് ലഭിച്ച പങ്കാളിയെ ചൊല്ലിയുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ലിയാന്‍ഡര്‍ പെയസ് ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറുന്നത്.

ഡബിള്‍സ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയെയോ ഡിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പെയസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മികച്ച ഫോമിലില്ലാത്ത സുമിത് നഗലിനെയാണ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പെയസിന് കൂട്ടാളിയായി നല്‍കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ 5 സ്വര്‍ണമടക്കം എട്ട് മെഡല്‍ നേടിയ താരമാണ് ലിയാന്‍ഡര്‍ പെയസ്

Top