ഇനി കളികള്‍ രാഷ്ട്രീയത്തില്‍, മമത കനിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ലിയാന്‍ഡര്‍ പേസ്

പനാജി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ്. അന്തിമതീരുമാനം മമതാ ബാനര്‍ജിയുടേതാണെന്നും താരം വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലിയാണ്ടര്‍ പേസ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നടി നഫീസ അലിക്കു പിന്നാലെയാണ് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു പേസിന്റെ പാര്‍ട്ടി പ്രവേശനം.

Top