വടകരയില്‍ ഇന്ധന ടാങ്കറില്‍ ചോര്‍ച്ച

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച. അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ചോര്‍ച്ച തടയാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് പെട്രോളും ഡീസലും കൊണ്ടുപോകുന്ന ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്. ചോർച്ച ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് പോലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ചോർച്ച തടയാനുള്ള ശ്രമത്തിലാണ്

Top