തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. മലപ്പുറത്തും പൊന്നാനിയിലും വലിയ വിജയം നേടുമെന്നാണ് ലീഗിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങള്‍ തയ്യാറാക്കിയ റിപോര്‍ട്ട് സംസ്ഥാന കമ്മറ്റി വിലയിരുത്തും.

കാസര്‍ക്കോട്ടെ കള്ളവോട്ട് അടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് യു.ഡി.എഫിന്റെ വിജയസാധ്യതകളും യോഗം വിശദമായി പരിശോധിക്കും.

Top