കൊലകളെക്കുറിച്ച് ഒരറിവുമില്ല ; ജോളിയെ പരിചയപ്പെട്ടത് അയല്‍വാസി വഴിയെന്ന് ലീഗ് നേതാവ്

കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്ന് ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്‍. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാന്‍ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാന്‍ താന്‍ പോയിരുന്നെന്നും മൊയ്ദീന്‍ വെളിപ്പെടുത്തി.

എന്തോ പ്രശ്‌നമുള്ള ഭൂമിയാണതെന്ന് വില്ലേജ് ഓഫീസില്‍നിന്നു പറഞ്ഞതിനാല്‍ തനിക്കത് അടയ്ക്കാന്‍ കഴിഞ്ഞില്ല. രണ്ടരക്കൊല്ലം മുന്‍പ് ജോളിയില്‍ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. മൂന്നു തവണയായി താന്‍ ഈ പണം തിരിച്ചുകൊടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു ക്രൈംബ്രാഞ്ചിനു വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു അയല്‍വാസി വഴിയാണു ജോളിയെ പരിചയപ്പെട്ടതെന്നും കൊലപാതകങ്ങളെക്കുറിച്ചു തനിക്ക് ഒരറിവുമില്ലെന്നും അതിനെക്കുറിച്ച് പൊലീസ് തന്നോട് ചോദിച്ചിട്ടുമില്ലെന്നും മൊയ്ദീന്‍ വ്യക്തമാക്കി.

Top