Leage statemet about liquor policy

kpa majeed

തൃശൂര്‍: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളി മുസ്ലിംലീഗ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനയമാണ് യു.ഡി.എഫിന്റെ തോല്‍വിക്ക് ഇടയാക്കിയതെന്ന അഭിപ്രായം ലീഗിനില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

മദ്യനയം തിരുത്തണമെങ്കില്‍ യു.ഡി.എഫ് തീരുമാനിക്കണം. അന്ന് സ്വീകരിച്ച നിലപാടില്‍ ലീഗ് ഉറച്ചു നില്‍ക്കുകയാണ്. മദ്യനയം തിരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Top