നേതാക്കളുടെ ട്വീറ്റ് ; കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം

Indian-National-Congress-Flag-1.jpg.image.784.410

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടേയും മകന്‍ ഹര്‍ഷ മൊയ്‌ലിയുടേയും ട്വീറ്റുകളെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പണമാണ് പ്രധാന പങ്ക് വഹിക്കുന്നത്. പണത്തെ ആശ്രയിച്ചാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ പോലും നിശ്ചയിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്.

അതേസമയം കര്‍ണാടക കോണ്‍ഗ്രസിനെ ഉലച്ച ട്വീറ്റിന്റെ കാരണം വിശദീകരിച്ച് മൊയ്‌ലി രംഗത്തെത്തി. ട്വീറ്റര്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ഇത് ശരിയായ ട്വീറ്റ് അല്ലെന്നും പിന്‍വലിക്കുകയാണെന്നും മൊയ്‌ലി വിശദീകരിച്ചു. മൊയ്‌ലിയുടെ വിശദീകരണം വന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് അതേ ട്വീറ്റ് മകന്‍ ഹര്‍ഷ മൊയ്‌ലിയും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വീറ്റ് ടാഗ് ചെയ്തിരുന്നു. പിന്നീട് രണ്ട് ട്വീറ്റുകളും പിന്‍വലിക്കുകയും ചെയ്തു.

സംഭവം വിവാദമാകുകയും പാര്‍ട്ടിയില്‍ ചേരിച്ചിരിത്തിരിവ് രൂപപ്പെടാനും കാരണമായതോടെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) ഹര്‍ഷ മൊയ്‌ലിക്ക് നോട്ടീസ് അയച്ചിരുന്നു.

Top