തെലങ്കാന ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കണ്ടു. സര്‍ക്കാര്‍ രൂപീകരണത്തിനായാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഇതിനിടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്ന് സൂചന. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ എത്തിയേക്കും.

അതേസമയം മുഖ്യമന്ത്രിയാരാകും എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. തെലങ്കാനയിലെ വിജയത്തിന്റെ ബുദ്ധികേന്ദ്രം രേവന്ദ് റെഡ്ഡിക്കാണ് സാധ്യത കൂടുതല്‍ കാണുന്നത്. രാവിലെ 9.30ന് നിയുക്ത എംഎല്‍എമാരുടെ യോഗം നടക്കും. വൈകിട്ട് അഞ്ചു മണിക്കായിരിക്കും സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. മൂന്നാം മൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബിആര്‍എസിന് തിരിച്ചടിയായി.

ഭരണവിരുദ്ധവികാരമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്കെത്തിക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ബിആര്‍എസ് 40 സീറ്റുകളില്‍ ഒതുങ്ങി. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആര്‍ എസ് അല്ലാതെ മറ്റൊരു പാര്‍ട്ടി തെലങ്കാന ഭരിക്കാന്‍ കളമൊരുങ്ങുന്നത്.

Top