മലയാളികൾക്ക് ഓണാശംസ നേർന്ന് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ

ന്യൂഡൽഹി : ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും.

നരേന്ദ്ര മോദി: ‘‘ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വർഷിക്കട്ടെ. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നു.’’

രാഹുൽ ഗാന്ധി: ‘‘ഏവര്‍ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ.’’

അശ്വിനി വൈഷ്ണവ്: ‘‘എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!’’

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്നു.

Top