വിവാദ യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത്.

ആരെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

യോഗാ കേന്ദ്രത്തിലെ ലൈഗിക പീഡനം ഗൗരവമുള്ളതാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തില്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു.

യോഗാ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് മറ്റൊരു പെണ്‍കുട്ടിയുടെ പരാതി തനിക്ക് ഓണ്‍ലൈനില്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ നടപടിയെടുക്കുമെന്നും മോഹനദാസ് വ്യക്തമാക്കി.

Top