സിദ്ധരാമയ്യയുടെ ജീവിതകഥയുമായി ‘ലീഡര്‍ രാമയ്യ’; വിജയ് സേതുപതി പ്രധാന വേഷത്തിൽ

ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. ലീഡൻ രാമയ്യ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യ രത്‌നം ആണ്. ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്.

രണ്ടു ഭാഗങ്ങളായാണ് ലീഡർ രാമയ്യ ഒരുക്കുന്നത്. രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്നാണ് വിവരം. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യ രത്‌നം ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

നിരവധി പ്രമുഖ കലാകാരന്മാര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും, വരും ദിവസങ്ങളിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും സംവിധായകന്‍ പറഞ്ഞു.15 ദിവസത്തിലധികം ഷൂട്ടിംഗ് ശേഷിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ ബാല്യകാലമാണ് ചിത്രീകരിച്ചിരിക്കുന്നത്.

‘ഇതൊരു സമ്പൂർണ്ണ വാണിജ്യ സംരംഭമാണ്. ഒരു കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും അതിലുണ്ടാകും. പ്രണയകഥ, മൂന്ന് ഗാനങ്ങൾ, ഒരു വാണിജ്യ സിനിമയിൽ പ്രേക്ഷകർക്ക് പരിചിതമായ എല്ലാ ഘടകങ്ങളും ഉണ്ടാകും. ഇത് സിദ്ധരാമയ്യ സാറിന്റെ ജീവിതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്’, എന്ന് സംവിധായകൻ പറയുന്നു.

അതേസമയം, രണ്ട് ദിവസം മുന്‍പാണ് കര്‍ണാക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രസിജ്ഞ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം 12 പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിനെത്തിയിരുന്നു. മോദി നയിക്കുന്ന ബിജെപിയെ എതിരിടാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വഴി വെട്ടുകയാണ് കോൺഗ്രസ് ചെയ്യുന്നത്.

Top