ശുഭ പ്രതീക്ഷയോടെ പ്രതിപക്ഷ നേതാവ്

Ramesh Chennithala

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിൻ്റെ അന്ത്യം കുറിയ്ക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ ഉള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വമ്പിച്ച വിജയപ്രതീക്ഷയുണ്ട്. കേരളമൊട്ടാകെ ഈ അഴിമതി സർക്കാരിനെതിരായി വിധിയെഴുതാൻ പോകുന്ന സന്ദർഭമാണ്.

ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കേരള ജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കന്നത്. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ ഉള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യുഡിഎഫ് വൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു ഭരണമാറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് തുടക്കം കുറിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Top