ബലി പെരുന്നാള്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബലി പെരുന്നാള്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡില്‍ ജനത ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നുവരുന്നതെന്നും കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ എന്നും വിഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

ലോകമൊട്ടുക്കും കൊവിഡ് ഉണ്ടാക്കിയ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നു വരുന്നത്. ത്യാഗം, സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാള്‍. മഹാമാരിയോട് പൊരുതി, അന്യ ദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസികളിലേറെപ്പേരും നാട്ടിലെത്താനാകാതെ, ജോലി സ്ഥിരതയില്ലാതെ, സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കാലം കൂടിയാണിത്. ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Top