എല്‍.ഡി.എഫ് നേതാക്കള്‍ക്ക് പോലും നവകേരള സദസില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്‍ തന്നെയാണെന്നും സതീശന്‍ ആരോപിച്ചു. ബഹിഷ്‌കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എല്‍.ഡി.എഫ് നേതാക്കള്‍ക്ക് പോലും നവകേരള സദസില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടന്‍, ശൈലജ ടീച്ചര്‍ എന്നിവര്‍ അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ് റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാര്‍ സംരക്ഷിക്കുന്നില്ലെന്നും മരുമകന്‍ എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ എടുത്ത തീരുമാനത്തിനെതിരെയും വിഡി സതീശന്‍ രംഗത്തെത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ്‌കുമാറെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നവകേരള സദസിന്റെ പ്രയോജനം എന്താണ്?. നടന്നത് ഘഉഎ പ്രചാരണം മാത്രമാണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറഞ്ഞത്. എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്?. നവകേരള സദസില്‍ നടന്നത് ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഡഉഎ സമരങ്ങള്‍ തുടരും. കെപിസിസി കൂടി ആലോചിച്ച് തുടര്‍ സമരങ്ങള്‍ നടത്തുമെന്നും ഒരടിപോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top