പ്രതിപക്ഷ നേതൃസ്ഥാനം; ഒരു തവണ കൂടി അവസരം നല്‍കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പിലെ 11 എംഎല്‍എമാരില്‍ 5 പേരുടെ പിന്തുണ ചെന്നിത്തലയ്ക്കുണ്ട്.

ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം നടക്കുന്നത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും സംഘടനാ തലപ്പത്തും നേതൃമാറ്റം വേണമെന്ന് ഇതിനോടകം പലരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top