മുഖ്യമന്ത്രി രാജാവ് ആണെന്നാണ് സ്വയം കരുതുന്നത്, നടക്കുന്നത് രാജാവിന്റെ എഴുന്നളളത്ത് ആണോ?; വി.ഡി സതീശന്‍

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ-സി.പി.ഐ.എം ക്രിമിനലുകള്‍ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാത്തിനും ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബജറ്റ് ആയിട്ടുപോലും ധനകാര്യ മന്ത്രി തിരുവനന്തപുരത്തില്ല. പരാതി ലഭിക്കുന്നത് സര്‍ക്കാരിന്റെ ദയനീയമായ സ്ഥിതിയാണ്. ഒരു പരാതിക്കും പരിഹാരം ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി മറ്റ് മന്ത്രിമാരെ കൊണ്ട് ചീത്ത വിളിപ്പിക്കുന്നു. നവകേരള സദസ് പ്രതിപക്ഷത്തെ ചീത്ത വിളിക്കാനുള്ളതാണോയെന്ന് അദ്ദേഹം ചോദിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ ദുരൂഹത നീങ്ങിയിട്ടില്ല. പൊലീസ് തോന്നിയ വഴിക്ക് പോകുന്നു. കേരളത്തിലെ മന്ത്രിസഭ വിധേയരുടേതാണ്. ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത് നിയമസഭയില്‍ പറയാമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നവകേരള സദസ് കൊണ്ട് എന്ത് ഗുണമാണ് കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ കലോത്സവത്തിന് ഒരു പന്തലിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജാവ് ആണെന്നാണ് സ്വയം കരുതുന്നത്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നടക്കുന്നത് രാജാവിന്റെ എഴുന്നളളത്ത് ആണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജനങ്ങള്‍ വെറുക്കും. കേരളത്തിലെ ജനങ്ങള്‍ പ്രയാസമേറിയ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. മാസപ്പടി വിവാദം അന്വേഷിക്കേണ്ട സംഭവമാണ്. വളരെ കൃത്യമായ കേസാണ്. സര്‍വീസ് കൊടുക്കാതെയാണ് കോടിക്കണക്കിന് രൂപ ട്രാന്‍സ്ഫര്‍ ചെയ്തത്. കളളപ്പണ ഇടപാട് പരിധിയില്‍ വരുന്ന കേസാണിത്. ഇ.ഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. കാരണം അവര്‍ തമ്മില്‍ ധാരണയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.അച്യുതാനന്ദന് എതിരെ കുതിതിരിപ്പു നടത്തിയത് പിണറായി വിജയനാണ്. സജി ചെറിയാന്‍ വായ പോയ കോടാലി ആണ്. ഉന്നതവിദ്യാഭാസ മന്ത്രി രാജിവച്ചു പുറത്ത് പോകേണ്ട അവസ്ഥയിലാണ്. ഉന്നതവിദ്യാഭാസരംഗം പരിതാപകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

Top