കെ. സുധാകരന്റെ വിവാദമായ അസഭ്യ പരാമര്‍ശം അടഞ്ഞ അധ്യായം: വി.ഡി സതീശന്‍

കൊല്ലം: കെ.സുധാകരന്റെ വിവാദമായ അസഭ്യ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാണ് കെ പി സി സിയുടെ നിലപാട്. ഇക്കാര്യം കെപിസിസി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായി സീറ്റ് ചര്‍ച്ച തൃപ്തികരമായാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അതെസമയം, മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷത്തിനെതിരെ ബി ജെ പി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ പണം വേണ്ടെന്ന് അജീഷിന്റെ കുടുംബം പറഞ്ഞു. അതിനാലാണ് കെപിസിസി പണം നല്‍കാന്‍ തീരുമാനിച്ചത്.

Top