മുഖ്യമന്ത്രിയുടെ ഇടവും വലവും ക്രിമിനലുകളാണ്; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഇടവും വലവും ക്രിമിനലുകളാണെന്ന് സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇപ്പോഴും ഗണ്‍മാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിട്ടില്ല. പെണ്‍കുട്ടികളെ വരെ ഇയാള്‍ മര്‍ദ്ദിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയ പൊലീസുകാരുടെ പിന്നാലെയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചിരുന്നു. വില കൂട്ടില്ലെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപോയി. വില വര്‍ധിക്കില്ലെന്ന ഉറപ്പ് ലംഘിച്ചു. ഇത് പൊതുവിപണിയില്‍ കൃത്രിമ വിലക്കയറ്റത്തിന് വഴിയൊരുക്കും. വിലക്കയറ്റത്തിലൂടെ ജനങ്ങളുടെ മേല്‍ ഭീമമായ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Top