മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിനെ നിയമിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. മൂന്നു വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒലെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനാകുന്നത്.

താല്‍ക്കാലിക പരിശീലകനായി എത്തിയ ഒലെ ടീമിന്റെ പ്രകടനങ്ങള്‍ മികച്ചതാക്കിയതാണ് അദ്ദേഹത്തെ സ്ഥിര പരിശീലകനായി പ്രഖ്യാപിക്കാന്‍ കാരണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ച്ചയുടെ വക്കില്‍ നിക്കുമ്പോള്‍ ആയിരുന്നു ഒലേ പരിശീലകനായി എത്തുന്നത്. എന്നാര്‍ മികച്ച പരിശീലനങ്ങള്‍ നല്‍കി വിജയങ്ങള്‍ മാത്രം കൈവരിക്കുന്ന ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മാറ്റാന്‍ ഒലെയ്ക്ക് സാധിച്ചു.

ഫോമില്ലാതെ വിഷമിക്കുകയായിരുന്നു സൂപ്പര്‍ താരം പോഗ്ബയെ മികച്ച കളിക്കാരനാക്കിയത് ഒലെയായിരുന്നു. ടീമിന്റെ ഡിഫന്‍സിനെ ശക്തിപ്പെടുത്താനും ഒപ്പം അറ്റാക്കിംഗ് ഫുട്‌ബോളിലേക്ക് യുണൈറ്റഡിനെ തിരികെ കൊണ്ടുവരാനും ഒലെയ്ക്ക് കഴിഞ്ഞു. ചെല്‍സിയെയും ആഴ്‌സണലിനെയും ടോട്ടന്‍ഹാമിനെയും വരെ കീഴ്‌പ്പെടുത്താന്‍ സാധിക്കുന്ന മികച്ച ടീമാക്കി യുണൈറ്റഡിനെ ഒലെ മാറ്റി.

Top