കാസര്‍ഗോഡ് നഗരസഭയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. കാസര്‍ഗോഡ് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കമ്പ്യൂട്ടര്‍ മൊയ്തീന്‍ ആണ് 141 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഹൊന്നമൂല വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 492 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 351നും എന്‍ഡിഎ 212 വോട്ടുമാണ് നേടിയത്.അതേസമയം തെരുവത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

Top