കളമശേരിയില്‍ വിജയം എല്‍ഡിഎഫിന്

കൊച്ചി: കളമശേരി നഗരസഭാ 37-ാം വാര്‍ഡില്‍ വിജയിച്ച് എല്‍ഡിഎഫ്. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാര്‍ 64 വോട്ടിന് ജയിച്ചു. 308 വോട്ടാണ് റഫീഖ് മരയ്ക്കാറിന് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സമീലിന് 244 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു സിദ്ധിഖ് 207 നേടി. ഷിബു പിടിച്ചെടുത്ത വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം. യുഡിഎഫ് 21, എല്‍ഡിഎഫ് 20 എന്നാണ് കക്ഷിനില.

യുഡിഎഫിനുള്ളിലെ തൊഴുത്തില്‍ക്കുത്താണ് പരാജയ കാരണമെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കി.

Top