കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്

കോട്ടയം: കോട്ടയം ഈരാറ്റുപേട്ട നഗരസഭക്ക് പിന്നാലെ കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. ഈമാസം 24നാണ് യുഡിഎഫ് ഭരണസമിതിക്ക് എതിരായുള്ള എല്‍ഡിഎഫ് അവിശ്വാസം പ്രമേയം. നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമായതിനാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.

52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ടും. അവിശ്വാസം പാസാക്കുമെന്ന് പറയുമ്പോഴും ബിജെപി പിന്തുണ സ്വീകരിക്കുമോ ചോദ്യത്തിന് വ്യക്തമായ ഉത്തരം എല്‍ഡിഎഫ് മുനിസിപ്പല്‍ നേതൃത്വം നല്‍കുന്നില്ല.

അതേസമയം ഭരണസമിതിക്ക് എതിരെയുള്ള ആരോപണങ്ങള്‍ തള്ളുകയാണ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍. കൂടാതെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രതിപക്ഷമാണ് എന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യന്‍ എതിരെ സ്വന്തം പാര്‍ട്ടിയിലും എതിര്‍പ്പുകള്‍ ഉണ്ട്.

Top