വടക്കാഞ്ചേരി നഗരസഭ എല്‍ഡിഎഫ് സ്വന്തമാക്കി

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നഗരസഭയില്‍ മിന്നുന്ന വിജയം നേടി എല്‍ഡിഎഫ്. ആകെയുള്ള 41 വാര്‍ഡുകളില്‍ 21 ഇടത്തും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന് 16 വാര്‍ഡുകളില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ. എന്‍ഡിഎ ഒരു വാര്‍ഡില്‍ ജയിച്ചപ്പോള്‍ സ്വതന്ത്രര്‍ മൂന്ന് വാര്‍ഡുകളില്‍ വിജയം സ്വന്തമാക്കി.

വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. പ്രതിപക്ഷം ഇത് ഏറ്റെടുത്തു. തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു എല്‍ഡിഎഫ് തിരിച്ചടിച്ചത്.

Top