എറണാകുളത്ത് ഇടതുപക്ഷം മികച്ച വിജയം നേടും; എം അനില്‍ കുമാര്‍

കൊച്ചി : എറണാകുളത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ അനില്‍കുമാര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പറേഷന്‍ ഇത്തവണ ഇടത് മുന്നണി തിരിച്ചുപിടിക്കും എന്നും അനില്‍കുമാര്‍ പറഞ്ഞു. അതേസമയം എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. 28 കേന്ദ്രങ്ങളിലാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.

3132 ബൂത്തുകളാണ് എറണാകുളം ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍ കൊച്ചി കോര്‍പറേഷനില്‍ 327 ബൂത്തുകളിലും ഉള്ള പോളിംഗ് സാമഗ്രികള്‍ എറണാകുളം മഹാരാജാസ് കോളജിലെ ഓഡിറ്റോറിയത്തില്‍ നിന്നും ആണ് വിതരണം ചെയ്യുന്നത്. പലയിടങ്ങളിലും ഉദ്യോഗസ്ഥരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Top