ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സമരപരമ്പരയ്ക്കൊരുങ്ങി എൽഡിഎഫ്. ഗവര്‍ണര്‍ക്കെതിരെ മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ 3000 പേരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടക്കും. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്‍മ നടത്താനാണ് തീരുമാനം. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും.

Top