ഇവന്റ് മാനേജ്‌മെന്റ് വഴി വോട്ടര്‍മാര്‍ക്ക് പണം; എല്‍ഡിഎഫിനെതിരായ പരാതിയില്‍ പരിശോധന

കൊല്ലം: കൊല്ലത്ത് വോട്ട് പിടിക്കാനായി ഇവന്റ് മാനേജ്‌മെന്റ് വഴി എല്‍ഡിഎഫ് പണം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി യുഡിഎഫ് നേതാക്കള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കളക്ടര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്യാനായി എല്‍ഡിഎഫ് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ സമീപിച്ചിട്ടുണ്ടെന്നും ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയടക്കം ഈ ആരോപണം കടുപ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

അതേസമയം പരാതി സംബന്ധിച്ച് യാതൊരു വിധ തെളിവുകളും ഹാജരാക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ എല്‍ഡിഎഫ് നേതാക്കളോട് വിശദീകരണം തേടിയിട്ടില്ല.

Top