നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

മലപ്പുറം: മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും

കയ്യാങ്കളിയ്ക്കിടെ പ്രതിപക്ഷമായ എല്‍ഡിഎഫിന്റെ കൗണ്‍സിലര്‍ അബ്ദുറഹ്മാന്‍ കുഴഞ്ഞു വീഴുകയും ചെയ്തു. മറ്റ് രണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും ഒരു യുഡിഎഫ് കൗണ്‍സിലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

നഗരസഭയുടെ നഗരപ്രിയ പദ്ധതി പ്രകാരം കോഴിക്കൂട് നിര്‍മ്മാണത്തിനായെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നഗരസഭാ അംഗന്‍വാടിയില്‍ താമസിച്ചിരുന്നു. ഇത്തരത്തില്‍ അംഗന്‍വാടി കെട്ടിടം ദുരുപയോഗം ചെയ്‌തെന്നും ഇത് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.

Top