മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം: ഒരാൾക്ക് പരുക്ക്

തിരൂർ:  കൂട്ടായിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം. ഒരാൾക്ക് പരുക്കേറ്റു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീലിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാറിന് നേരെയും യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്‌മെന്റ്‌ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.

സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top