തദ്ദേശത്തില്‍ ചുവന്ന് പാലാ; ജോസ് കെ മാണിക്ക് മുന്നേറ്റം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ച ശേഷം എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലയിലുണ്ടായത്. 14 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.

കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലായിരുന്നു. ജോസ് കെ. മാണിയെ മുന്‍ നിര്‍ത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം.

Top