തപാൽ വോട്ടിൽ എൽഡിഎഫ് ക്രമക്കേട് നടത്തുന്നു: പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: തപാൽ വോട്ടിൽ എൽഡിഎഫ് ക്രമക്കേട് നടത്തുന്നുവെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. വോട്ടെടുപ്പ് അട്ടിമറിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷൻ ശക്തമായ നടപടി സ്വീകരിക്കണം. തപാൽവോട്ടുമായി ബന്ധപ്പെട്ട് നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ കമ്മിഷൻ നിയമിക്കണം.

രാജ്യതാൽപര്യത്തിനു വിരുദ്ധമായി വോട്ടർമാരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശത്തേക്കു കൈമാറിയതിനെതിരെ ബിജെപി കമ്മിഷനു പരാതി നൽകുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമാണ്.യുവതീപ്രവേശത്തെ കേന്ദ്ര നേതൃത്വം ആദ്യം സ്വാഗതം ചെയ്തു. എന്നാൽ കേരളത്തിലെ കോ‍ൺഗ്രസ് എതിർത്തു.കേരളത്തിൽ കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു ബദലായി ബിജെപി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

Top