സോളാര്‍ റിപ്പോര്‍ട്ട് പുറത്തായതോടെ കോണ്‍ഗ്രസിനു സൂര്യാഘാതമേറ്റ അവസ്ഥ : കോടിയേരി ബാലകൃഷ്ണന്‍

kodiyeri pinaray

മഞ്ചേശ്വരം : സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ മഞ്ചേശ്വരത്ത് നിന്നുമാണ് ആരംഭിക്കുന്നത്.

കാസര്‍കോട്ടു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാജാഥയുടെ ഉദ്ഘാടനം സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ നിര്‍വഹിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുന്നത്.

കോടിയേരി നയിക്കുന്ന ജാഥയില്‍ സിപിഐ നേതാവ് സത്യന്‍ മൊകേരി, ജനതാദള്‍ (എസ്) നേതാവ് പി എം ജോയ്, എന്‍സിപി നേതാവ് പി കെ രാജന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് (എസ്) നേതാവ് ഇ പി ആര്‍ വേശാല, കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് എന്നിവര്‍ അംഗങ്ങളാകും.

സിപിഐഎം നേതാവ് എ വിജയരാഘവന്‍, ജനതാദള്‍ (എസ്) നേതാവ് ജോര്‍ജ് തോമസ്, എന്‍സിപി നേതാവ് ബാബു കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് (എസ്) നേതാവ് ഉഴമലയ്ക്കല്‍ വേണുഗോപാലന്‍, കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം നേതാവ് പി എം മാത്യു എന്നിവര്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ അംഗങ്ങളാകും.

Top