എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വെച്ചെന്ന്

മലപ്പുറം: മലപ്പുറം പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വെച്ചെന്ന് പരാതി. അന്‍വറിന് കര്‍ണാടകയില്‍ ഉള്ള ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പരാതിയുള്ളത്.

സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നടപടി അവശ്യപ്പെട്ടു കൊണ്ട് മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടിയാണ് ചീഫ് ഇലക്ട്റല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Top