600 വാഗ്ദാനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി പിണറായി സര്‍ക്കാര്‍

Pinaray vijayan

തിരുവനന്തപുരം :ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപുരോഗതി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനച്ചടങ്ങിലായിരുന്നു പ്രകാശനം.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ 60 ശീര്‍ഷകങ്ങളിലായി 600 വാഗ്ദാനങ്ങളാണു മുന്നോട്ടു വച്ചിരുന്നത്. പ്രകടനപത്രികയിലെ അതേ ശീര്‍ഷകങ്ങളില്‍, വാഗ്ദാനങ്ങളുടെ അതേ ക്രമനമ്പരില്‍ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്ന രീതിയിലാണു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലെ പുരോഗതിയാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഓരോ ഇനത്തിലും തങ്ങളുടെ വകുപ്പു ചെയ്ത കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫിസുകള്‍ തയാറാക്കി നല്‍കുകയായിരുന്നു. ഇവ സമന്വയിപ്പിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

Top