കല്ലിയൂരിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ഭരണം നഷ്ടപ്പെട്ട് ബിജെപി

തിരുവനന്തപുരം : കല്ലിയൂർ ഗ്രാമ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇത്. ഒരു ബിജെപി അംഗത്തിന്റെയും ഒരു കോൺഗ്രസ് അംഗത്തിന്റെയും പിന്തുണയോടെയാണ് അവിശ്വാസം പാസായത്.

ഇരുപത്തി ഒന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് പത്തും എൽഡിഎഫിന് ഒൻപതും കോൺഗ്രസിന് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബിജെപി ഇവിടെ ഭരിച്ചത്.

Top