പാലായില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും

പാലാ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം നാലിന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നാലുമണിയ്ക്ക് തലപ്പുലത്താണ് ആദ്യകണ്‍വെന്‍ഷന്‍. കടനാട്, ഭരണങ്ങാനം, തലനാട്, കൊഴുവനാല്‍ പഞ്ചായത്തുകളിലെ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ചയും പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, എലിക്കുളം, മുത്തേലി, കരൂര്‍, രാമപുരം, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ചയും പൂര്‍ത്തിയാവും.

അതേസമയം പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെതിരെ അഞ്ച് വണ്ടിച്ചെക്ക് കേസുകള്‍ പുറത്ത് വന്നു. ഇതില്‍ നാലുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുമുണ്ട്. ദിനേശ് മേനോന്‍ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയിരിക്കുന്നത്.

മാണി സി കാപ്പന് നാല് കോടി മൂപ്പത് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ബാധ്യതയും ഭാര്യക്ക് ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം രൂപയുടെ ബാധ്യതയുമുണ്ട്. മാണി സി കാപ്പന് പതിനാറ് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക് പത്ത് കോടി എഴുപത് ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Top