എല്‍ഡിഎഫ് ഭരിയ്ക്കുന്ന പഞ്ചായത്തിലെ ബൂത്തില്‍ പികെ ബിജുവിന് പൂജ്യം വോട്ട്

പാലക്കാട്: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന്റെ അപ്രതീക്ഷിതമായ വന്‍ വിജയത്തിന് ശേഷം സിപിഎമ്മിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എല്‍ഡിഎഫ് ഭരിയ്ക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ലഭിച്ച വോട്ട് പൂജ്യമാണ്.

നെല്ലിയാമ്പതി പഞ്ചായത്തിലെ 138ാം നമ്പര്‍ ബൂത്തിലാണ് ബിജുവിന് വോട്ട് ലഭിക്കാതിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന് 32 വോട്ട് ലഭിച്ചു. അതേസമയം, സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കാകട്ടെ രണ്ട് വോട്ട് ലഭിച്ചു.

ആറു നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച, മൂന്ന് മന്ത്രിമാരുടെ സാന്നിധ്യമുള്ള മണ്ഡലത്തിലാണ് സിപിഎമ്മിന്റെ ദയനീയ പരാജയം. ഒറ്റ നിയമസഭ മണ്ഡലത്തിലും ബിജുവിന് ലീഡ് ലഭിച്ചില്ല. ഒരു പഞ്ചായത്തില്‍ മാത്രമാണ് ബിജു മുന്നിട്ട് നിന്നത്. 1.60 ലക്ഷം വോട്ടുകള്‍ക്കാണ് രമ്യ ജയിച്ചത്.

ബിജുവിന് പൂജ്യം വോട്ട് ലഭിച്ചതോടെ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top