എല്‍ഡിഎഫ് എംപിമാര്‍ കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും

തിരുവനന്തപുരം: എല്‍ഡിഎഫ് എംപിമാര്‍ ജൂണ്‍ 10 ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെയാണ് സമരം.

ലക്ഷദ്വീപിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനും, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ എന്നിവരെ നേരില്‍ കാണാനുമാണ് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം.വി. ശ്രേയാംസ് കുമാര്‍, വി. ശിവദാസന്‍, എ.എം. ആരിഫ് , ജോണ്‍ ബ്രിട്ടാസ്, കെ. സോമപ്രസാദ് എന്നിവര്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചത്.

പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് യാത്രാ അനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നടപടി ജനാധിപത്യവിരുദ്ധവും പാര്‍ലമെന്റിനെ അവഹേളിക്കുന്നതിന് സമവുമാണെന്ന് എളമരം കരീം എംപി ആരോപിച്ചു.

Top