ldf more than 100 seat in kerala in election- binoy viswam

കൊച്ചി: നൂറിലേറെ സീറ്റുകളില്‍ വിജയിച്ച് എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയുമായി കൂട്ടുകെട്ടിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം യു.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റുകള്‍ക്ക് ശിക്ഷ നല്‍കാന്‍ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മലീമസവും അശ്‌ളീലം നിറഞ്ഞതുമായിരുന്നു ഭരണം. യു.ഡി.എഫിന് കനത്ത പരാജയം ഉറപ്പാണ്. ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുമ്പും ഇരു പാര്‍ട്ടികളും വോട്ടുകച്ചവടം നടത്തിയിട്ടുണ്ട്. തോല്‍വിയുടെ ഭീതിയില്‍ ബി.ജെ.പിയെ ആശ്രയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മൃദു ഹിന്ദുത്വ സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. പൊതുശത്രുവായ ഇടതുപക്ഷത്തിനെതിരെ ഒന്നിക്കാനാണ് നീക്കം. ഇത് കേരളത്തിന് ആപത്കരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Top