നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചു വെച്ചു; എം.കെ രാഘവനെതിരെ വീണ്ടും പരാതി

കോഴിക്കോട്: എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എംകെ രാഘവനെതിരായ പരാതി.

നാമനിര്‍ദേശ പത്രികയില്‍ അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

നാമനിര്‍ദ്ദേശ പത്രിക റദ്ദാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Top